സഫലം 55 പ്ലസ്സിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.



സഫലം 55 പ്ലസ്സിൻ്റെ നേതൃത്വത്തിൽ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ആശ്രമത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഇന്ത്യയിലുടനീളം പ്ലാവ് കൃഷി വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിന് നേതൃത്വം നൽകുന്ന ലേബർ ഇന്ത്യ ചെയർമാൻ ജോർജ് കുളങ്ങരയെ സഫലം അംഗങ്ങൾ പൊന്നാട അണിയിച്ച് ആദരിച്ചു.

സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ, പി.എസ്.മധുസൂദനൻ, രവി പുലിയന്നൂർ, ജി.ബാബുരാജ്,കെ. കെ.സുകുമാരൻ,സതീഷ് ഉഴവൂർ,ഡോ.ഗ്ലോറി മാത്യു,ജോണി പ്ലാത്തോട്ടം,മനോജ് വി.എബ്രഹാം, എസ്.സഞ്ജീവ്,മാത്യു പാലമറ്റം എന്നിവർ പ്രസംഗിച്ചു.പങ്കെടുത്തവർക്ക് പ്ലാവിൻ തൈകൾ വിതരണം ചെയ്തു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments