വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.


വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പള്ളിയങ്കണത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു".മരം ഒരു വരം" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വൃക്ഷത്തൈ നട്ടു പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വികാരി ഫാ.സ്കറിയ വേകത്താനം ഇടവക പ്രതിനിധി ജയ്സൺ തോമസ് വാഴയിലിന് വൃക്ഷത്തൈ വിതരണം ചെയ്തു.


ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പ്രമേയമായ "പ്ലാസ്റ്റിക് മാലിന്യം അവസാനിപ്പിക്കൂ" എന്ന മുദ്രാവാക്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട് വിവിധ കർമ്മ പരിപാടികൾ ഇടവകയിൽ ആസൂത്രണം ചെയ്തു.വെള്ളികുളവുംസമീപപ്രദേശങ്ങളും ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയിൽ പാതയോരങ്ങളിൽ ചെടികൾ നട്ടുപിടിപ്പിച്ച് സൗന്ദര്യവൽക്കരണം നടത്തുവാൻ തീരുമാനിച്ചു എല്ലാ വീടുകളിലും തരിശുഭൂമിയിലും വൃക്ഷത്തൈ വച്ചു പിടിപ്പിക്കുക,

 മാലിന്യനിർമ്മാർജ്ജനത്തിനായി വേസ്റ്റ് ബിൻ സ്ഥാപിക്കുക,പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിക്കുക,അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുക ,തോടുകളും പുഴകളും തുറസായ സ്ഥലങ്ങളും മാലിന്യം വിമുക്തമാക്കുക, ഇങ്ങനെ വിവിധ കർമ്മപരിപാടികൾ ഇടവകയിൽ ആവിഷ്കരിച്ചു നടപ്പിലാക്കാൻ തീരുമാനിച്ചു.


ഇടവകാംഗങ്ങൾ പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി.ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ ,സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ സി.എം.സി.തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments