നഗരസഭയുടെ നിരന്തര പരിശ്രമത്തിന് വിജയക്കൊടിയെന്ന് ചെയർമാൻ ... സിന്തറ്റിക് ട്രാക്കിൻ്റെ പുനർനിർമ്മാണം നാളെ ആരംഭിക്കുന്നു.


നഗരസഭയുടെ നിരന്തര പരിശ്രമത്തിന് വിജയക്കൊടിയെന്ന് ചെയർമാൻ ... സിന്തറ്റിക് ട്രാക്കിൻ്റെ പുനർനിർമ്മാണം നാളെ ആരംഭിക്കുന്നു. ...ഉദ്ഘാടനം - തിങ്കളാഴ്ച വൈകുന്നേരം 4 ന് കായിക വകുപ്പ് മന്ത്രി .
  
  കെ.എം മാണി ധന കാര്യ മന്ത്രിയായിരുന്നപ്പോൾ 22 കോടി മുതൽ മുടക്കി നിർമ്മിച്ച പാലാ നഗരസഭ സിന്തറ്റിക് സ്‌റ്റേഡിയത്തിലെ ട്രാക്ക് തുടർച്ചയായ വന്ന പ്രളയത്തിൽ  നശിച്ച് പോയിരുന്നു. കായിക രംഗത്തുള്ളവരെ ഇത് വളരെയധികം നിരാശരാക്കിയിരുന്നു.അവർ നിരന്തരം നഗരസഭയ്ക്ക് പരാതി നൽകിയിരുന്നങ്കിലും നഗരസഭയുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ ഈ ഭാരിച്ച ചിലവ്  വഹിക്കാൻ സാധിക്കാത്തതിനാൽ നേരിട്ടും ജനപ്രതിനിധികൾ മുഖേന യും സർക്കാരിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. നവകേരള സദസ്സിൽ അന്നത്തെ കോട്ടയം എംപി തോമസ് ചാഴികാടൻ  ഈ വിഷയം ഉന്നയിച്ചത് വിവാദമായിരുന്നു. പീന്നീട് ജോസ്.കെ.മാണി എം.പി മുഖേന നഗരസഭ ചെയർമാൻ മുഖ്യമന്ത്രിയെയും കായിക മന്ത്രിയെയും നേരിൽ കണ്ട് ഈ ആവശ്യം ഉന്നയിച്ചു. തുടർന്നാണ് സർക്കാർ ബഡ്ജറ്റിൽ 7 കോടി രൂപ അനുവദിച്ചത്. തുടർന്ന് ഭരണാനുമതിയും സാങ്കേതിക അനുമതിയും കിട്ടാൻ താമസം നേരിട്ടപ്പോൾ നഗരസഭാ ചെയർമാൻ്റെ നേതൃത്തിൽ പല തവണ തിരുവനന്തപുരത്ത് പോയി അവശ്യമായ ഇടപെടലുകൾ നടത്തിയാണ് ടെൻഡർ നടപടികൾ പൂർത്തികരിക്കാൻ സാധിച്ചതും നിർമ്മാണം ആരംഭിക്കാൻ സാധിക്കുന്നതും. ടെൻഡർ ചെയ്തപ്പോൾ മിച്ചം വന്ന തുക ഉപയോഗിച്ച് ഗ്യാലറി നിർമ്മാണം ഉൾപ്പെടെയുള്ള സ്റ്റേഡിയത്തിലെ മറ്റ് വർക്കുകൾ നഗരസഭ നിർദ്ദേശിച്ചിട്ടുണ്ട്.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments