ഇരുമാപ്രമറ്റം എംഡി സിഎംഎസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
ദിനാഘോഷം ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് സൂസൻ വി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
യോഗ ട്രെയിനറും അധ്യാപികയുമായ ജെമീഷാ പോൾ വിദ്യാർഥികൾക്ക് ക്ലാസ് നൽകുകയും യോഗ അഭ്യസിപ്പിക്കുകയും ചെയ്തു. അധ്യാപകരായ റെബേക്ക എം.ഐ ,ആനി ആൻഡ്രൂസ്, എന്നിവരും വിദ്യാർത്ഥി നിഹാര സുനിലും നേതൃത്വം നൽകി.
0 Comments