കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഇന്ത്യ(കോർവ)കോട്ടയം ജില്ലാവാർഷിക സമ്മേളനം ജൂൺ 22- ന്


കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഇന്ത്യ(കോർവ)കോട്ടയം ജില്ലാവാർഷിക സമ്മേളനം ജൂൺ 22- ന്

 കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഇന്ത്യ(കോർവ)
പ്രഥമ കോട്ടയം ജില്ലാവാർഷിക സമ്മേളനവും പഠനോപകരണ വിതരണവും ജൂൺ 22- ഞായറാഴ്ച രാവിലെ 10-മുതൽ ഏറ്റുമാനൂപ്പൻ കോളേജിൽ നടക്കുമെന്ന്  ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


10 .30 -ന് വാർഷിക സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് ഒ. ആർ. ശ്രീകുമാർ അധ്യക്ഷത വഹിക്കും.പഠനോപകരണ വിതരണ ഉദ്ഘാടനം  കെ .ഫ്രാൻസിസ് ജോർജ്എംപി നിർവഹിക്കും.സുപ്രസിദ്ധ മയിലാട്ടം കലാകാരൻ കുമാരനല്ലൂർ മണിയെ നഗരസഭാ അധ്യക്ഷ ലൗലി ജോർജ് ആദരിക്കും.


റസിഡൻസ് അസോസിയേഷനും ജനസമൂഹവും എന്ന വിഷയത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ പ്രഭാഷണം  നടത്തും.സംസ്ഥാന പ്രസിഡന്റ് മുരളീധരൻ പുതുക്കുടി മുഖ്യപ്രഭാഷണം നടത്തും.സജിത്ത് ബാബു കണക്ക് അവതരിപ്പിക്കും.


അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലക്കുളം,
സംസ്ഥാന വ്യാപാരി വ്യവസായ സമിതി സെക്രട്ടറി ഇ.എസ്.ബിജു,സാലി അനുപ് ,ഏറ്റുമാനൂർപ്പൻ കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഹേമന്ത് കുമാർ, കാണക്കാരി പഞ്ചായത്ത് പ്രസിഡൻ് അംബിക സുകുമാരൻ, കാണക്കാരി അരവിന്ദാക്ഷൻ,രജിത ഹരികുമാർ,പി . എ . ജോസഫ്,ശിവരാജ പണിക്കർ, ജോൺ ജോസഫ്,അഡ്വ. രാജേഷ് സി .മോഹൻ,ടി. എ. മണി, എന്നിവർ പ്രസംഗിക്കും.


ഉച്ചഭക്ഷണത്തിനുശേഷം യുപി വിദ്യാർഥികൾക്ക് വേണ്ടിയുള്ള ക്വിസ് മത്സരം കെ. ആർ. ഉണ്ണികൃഷ്ണൻ നായർ നയിക്കും.
2.30-ന് വിവിധ കലാപരിപാടികൾ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിജോ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.


സുജ എസ്. നായർ പ്രസംഗിക്കും പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഒ.ആർ.ശ്രീകുമാർ,ജനറൽ സെക്രട്ടറി പി.ചന്ദ്രകുമാര്‍,കൺവീനർ കെ. സി. ഉണ്ണികൃഷ്ണൻ , ട്രഷറർ സജിത്ത് ബാബു,സെക്രട്ടറി സൂസൻ തോമസ് എന്നിവർ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments