ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ
വിലമതിക്കാനാവാത്തത് . ഹേമലത പ്രേം സാഗർ
ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവ ത്തതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ പറഞ്ഞു. ഹരിത കർമ്മസേനയുടെ ആറാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .
ഇത്രയും നാളത്തെ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ മൂലമാണ് നദികളിലും, തോടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കാണാനാവാത്തത്എന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.എലിക്കുളം ഗ്രാമ പഞ്ചായത്ത് ജിമ്മിച്ചൻ ഈറ്റത്തോട് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ഷേർളി അന്ത്യാങ്കുളം,അഖിൽ അപ്പുക്കുട്ടൻ,പഞ്ചായത്തംഗങ്ങളായ സിനി ജോയ് . മാത്യൂസ് പെരുമനങ്ങാട്ട്,ആശ റോയ്, സെൽവി വിൽസൺ,
ദീപ ശ്രീജേഷ്, സിനിമോൾ കാക്കശ്ശേരിൽ, നിർമ്മല ചന്ദ്രൻ , ജെയിംസ് ജീരകത്ത് , യമുന പ്രസാദ്, ഹരിത കർമ്മസേന കോ-ഓർഡിനേറ്റർ വി.പി.ശശി കുടുംബശ്രീ ചെയർ പേഴ്സൺ പി.എസ്. ഷെഹ്ന എന്നിവർ സംസാരിച്ചു ഹരിത കർമ്മസേനാംഗങ്ങൾക്ക് പുരസ്കാരവും നല്കി.
0 Comments