ഐ.എം.എ. ഡോക്ടേഴ്‌സ് ഡേ ആഘോഷവും അവാര്‍ഡ് ദാനവും നാളെ (ചൊവ്വാഴ്ച )
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഡോക്‌ടേഴ്‌സ് ഡേ ആഘോഷവും അവാര്‍ഡ് ദാനവും നാളെ ചൊവ്വ രാത്രി (1.7.25) 8 ന് പാലാ ഐ.എം.എ. ഹാളില്‍ നടത്തുമെന്ന് പ്രസിഡന്റ് ഡോ. കുര്യന്‍ ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഡോക്‌ടേഴ്‌സ് ഡേ സ്‌പെഷ്യല്‍ അംഗീകാര അവാര്‍ഡ് ജോസ് കെ. മാണി എം.പി.ക്ക് സമ്മാനിക്കും. ഡോക്ടര്‍മാരുടെ ക്ഷേമത്തിന് അദ്ദേഹം നല്‍കിയ പിന്തുണക്കുള്ളതാണ് അവാര്‍ഡ്. ഡോ. പി.ജെ. ജോസിന് ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് സമ്മാനിക്കും.
സമ്മേളനത്തില്‍ ഐ.എം.എ. പാലാ പ്രസിഡണ്ട് ഡോ. കുര്യന്‍ ജോസഫ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം മെഡിക്കല്‍ കോളേജിലെ മുന്‍ മെഡിസിന്‍ വകുപ്പ് മേധാവി ഡോ. ആര്‍.എന്‍. ശര്‍മ്മ മുഖ്യാതിഥിയായി ചടങ്ങ് ഉദ്ഘാടനം ചെയ്ത് അവാര്‍ഡുകള്‍ സമ്മാനിക്കും.
പാലാ മേഖലയുടെ വിവിധ ആശുപത്രികളില്‍ നിന്നുള്ള പ്രമുഖ ഡോക്ടര്‍മാര്‍, സംഘടന അംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
0 Comments