കാലിൽ ദുർഗന്ധം വമിക്കുന്ന തീവ്രമായ വ്രണം; കട വരാന്തയിൽ അന്തിയുറങ്ങുന്ന വ്യക്തിയെ പാലാ മരിയസദനത്തിൽ എത്തിച്ചു



കാലിൽ  ദുർഗന്ധം വമിക്കുന്ന തീവ്രമായ വ്രണം; കട വരാന്തയിൽ അന്തിയുറങ്ങുന്ന വ്യക്തിയെ പാലാ മരിയസദനത്തിൽ എത്തിച്ചു

കറുകച്ചാൽ ടൗണിലെ കടകളുടെ വരാന്തയിൽ അന്തിയുറങ്ങുന്ന , ഏകദേശം 55 നും 60 നും ഇടയ്ക്ക് പ്രായം തോന്നിക്കുന്ന വ്യക്തിയെ കേരള സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ  പാലാ മരിയസദനത്തിൽ പ്രവേശിപ്പിച്ചു.


 ജോലി ചെയ്യുന്നതിനിടയിൽ കാൽ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങുകയും, അത് പിന്നീട് മുറിവായി പഴുക്കുകയും, ശേഷം വലിയ വ്രണം ആയി മാറുകയായിരുന്നു എന്നാണ് സമീപവാസികൾ പറയുന്നത്. അസഹനീയമായ  ദുർഗന്ധം വമിക്കുന്ന നിലയിലാണ് ഇദ്ദേഹത്തെ മരിയസദനത്തിൽ  എത്തിച്ചത്. മാനസിക വിഭ്രാന്തിയും ഉള്ള ഇയാൾ മുറിവിന് ചികിത്സ തേടാൻ ഭയമായിരുന്നുവെന്നും,അമ്പലത്തിലെ  ഭസ്മമാണ് മുറിവ് കരിയാനായി ഉപയോഗിച്ചിരുന്നത് എന്നും പറഞ്ഞു. 

പാമ്പാടി വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ ശ്രദ്ധയിൽപ്പെട്ട ഈ വിഷയം ജില്ലാ കളക്ടറെ അറിയിക്കുകയായിരുന്നു. അദ്ദേഹം ഈ വിഷയം  സാമൂഹ്യനീതി  വകുപ്പിന് കൈമാറുകയും, അതേത്തുടർന്ന് സമീപവാസികളും, വ്യാപാരികളും, പോലീസും ഉൾപ്പെടെയാണ് ടിയാനെ ആംബുലൻസിൽ മരിയസദനത്തിൽ എത്തിക്കാൻ മുൻകൈയെടുത്തത്.

ഭാര്യയുമായി പിണങ്ങിയ ഇദ്ദേഹം തന്റെ അമ്മയുടെ മരണശേഷം വീട് വിട്ട് ഇറങ്ങുകയായിരുന്നു. കട വരാന്തകളിലും മാർക്കറ്റ് പരിസരത്തുമായി ആണ് ഇദ്ദേഹം അഭയം പ്രാപിച്ചിരുന്നത്. ഇയാളുടെ  മറ്റ് വിവരങ്ങളോ തിരിച്ചറിയൽ രേഖകളോ ഒന്നും തന്നെ ലഭ്യമല്ല.

ജില്ലയിലെ പല പ്രദേശങ്ങളിൽ നിന്നുമുള്ള അന്തേവാസികളുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യം ആണ് നിലവിലുള്ളത്. മറുവശത്ത്  കരുണ അർഹിക്കുന്ന മനുഷ്യർ അഭയം തേടുകയും ചെയ്യുന്നു. ഇവർക്ക് നേരം മുഖം തിരിക്കാൻ മരിയസദനത്തിന് കഴിയില്ല.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments