മകനോടുള്ള വിരോധം വഴിയിൽ പതിയിരുന്ന് പിതാവിനെ ആക്രമിച്ചു: പ്രതികൾ അറസ്റ്റിൽ



മകനോടുള്ള വിരോധം വഴിയിൽ പതിയിരുന്ന് പിതാവിനെ ആക്രമിച്ചു: പ്രതികൾ അറസ്റ്റിൽ

 മണിമല കറിക്കാട്ടൂർ കുന്നേൽ വീട്ടിൽ ബിജു മകൻ വിനീത് K B (31 വയസ്സ് ) വെള്ളാവൂർ പള്ളത്തുപാറ കിഴക്കേക്കര വീട്ടിൽ പുരുഷോത്തമൻ നായർ മകൻ രമേഷ് കുമാർ(43 വയസ്സ് ) എന്നിവരെ ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.


 മണിമല കരിക്കാട്ടൂർ സ്വദേശിയുടെ മകനോട്‌  ഈ കേസിലെ രണ്ടാം പ്രതിയായ രമേശിന് ഉണ്ടായ വിരോധം മൂലം പ്രതി 18-06-2025  രാത്രി 11 മണിയോടെ  തന്റെ സുഹൃത്തുക്കളുമായി യുവാവിന്റെ വീട്ടിൽ ചോദിക്കാനായി ചെല്ലുകയും വഴിയിൽ വച്ച് കണ്ട യുവാവിന്റെ പിതാവിനെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും പ്രതികൾ ചേർന്ന് കയ്യിൽ കരുതിയ കമ്പി വടി ഉപയോഗിച്ച് അടിക്കുകയും കൈ ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. 


പ്രതികൾ ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 19-0 6 - 2025 രാത്രിയിൽ  മണിമല പോലീസ് അറസ്റ്റ് ചെയ്ത ഒന്നും രണ്ടും പ്രതികളെ ഇന്ന്   കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments