ബൈക്ക് മറിഞ്ഞുള്ള അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു
ബൈക്കുകൾ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ 2 അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മണിമല ടൗൺ ഭാഗത്ത് വച്ച് ബൈക്ക് മറിഞ്ഞ് മണിമല സ്വദേശി നിതിൻ രാജിന് ( 32) പരുക്കേറ്റു.ഇന്നലെ രാത്രിയിലായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രി കാവുംകണ്ടം ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പാലാ സ്വദേശി എബിന്( 19) പരുക്കേറ്റു.
0 Comments