കേരളാ കോൺഗ്രസ് (എം) മണ്ഡലം സമ്മേളനവും പ്രതിഭകൾക്ക് സ്വീകരണവും.


കേരളാ കോൺഗ്രസ് (എം) മണ്ഡലം സമ്മേളനവും പ്രതിഭകൾക്ക് സ്വീകരണവും. 

കേരളാ കോൺഗ്രസ് (എം) അകലക്കുന്നം മണ്ഡലം സമ്മേളനം ഏഴിന് (ശനിയാഴ്ച) പൂവത്തിളപ്പിൽ നടക്കും. ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്സ് കരസ്ഥമാക്കിയ അകലക്കുന്നം ഗ്രാമ പഞ്ചായത്ത് നിവാസികളായ വിദ്യാർത്ഥി പ്രതിഭകൾക്ക് തദവസരത്തിൽ സ്വീകരണം നൽകും. കേരളാ കോൺഗ്രസ് (എം) പാർടിയുടെ മുൻകാല സാരഥികളെയും ആരംഭകാല പ്രവർത്തകരേയും വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ വിദഗ്ധരേയും തദവസരത്തിൽ ആദരിക്കുന്നതാണ്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അഞ്ചു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും മെമൻ്റോകളുടെ വിതരണവും കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി. നിർവ്വഹിക്കും. 


മണ്ഡലം പ്രസിഡൻ്റ് ജയ്മോൻ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷം വഹിക്കും. ജില്ലാ പ്രസിഡൻ്റ് പ്രൊഫ.ലോപ്പസ് മാത്യു, സംസ്ഥാന സ്റ്റിയറിങ്ങ് കമ്മറ്റിയംഗം ജോസഫ് ചാമക്കാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെറ്റിറോയി മണിയങ്ങാട്ട്,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ,  സംസ്ഥാന കമ്മറ്റിയംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ബെന്നി വടക്കേടം, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അഡ്വ. സണ്ണി മാന്തറ, അഡ്വ. ജോർജുകുട്ടി പുറ്റത്താങ്കൽ,  പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ജേക്കബ് തോമസ് താന്നിക്കൽ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ജാൻസി ബാബു, പഞ്ചായത്തു മെമ്പർമാരായ കെ.കെ. രഘു, ജോർജ് മൈലാടി,


 മുൻ പ്രസിഡൻ്റ് ടോണി ഇടയ്ക്കാട്ടുതറ , നിയോജക മണ്ഡലം സെക്രട്ടറി ജിജോ വരിക്കമുണ്ട, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് അനൂപ് ജോൺ തുടങ്ങിയവർ പ്രസംഗിക്കും. സൽജു പാലാപുരയിടം, ആൻ്റോ പുളിയ്ക്കൽ, റോയി ഇടിയാകുന്നേൽ, ടോമി മുടന്തിയാനി,ജോർജുകുട്ടി കുന്നപ്പള്ളി, ജോസ് കല്ലന്തറ, 


സജി കാഞ്ഞിരങ്ങാട്ട്, സിബി കുരീക്കൊമ്പിൽ, ബേബിച്ചൻ കെപ്പൻപ്ലാക്കൽ, ജോയി കീച്ചേരിൽ, രാമചന്ദ്രൻ കണ്ണ മല, ജോമോൻ കൈതാനായിൽ, സെബാസ്റ്റ്യൻ ആരുചേരിൽ, സാബു മഞ്ഞാമറ്റം, ബെന്നി തോലാനിക്കൽ തുടങ്ങിയവർ നേതൃത്വം കൊടുക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments