പറമ്പുടമയും കെ.എസ്.ഇ.ബി.യും കൈവെടിഞ്ഞു.വഴിയാത്രക്കാരുടെ നെഞ്ചിൽ തീയാണ്.
കെ.എസ്.ഇ.ബി.യും.പറമ്പുടമസ്ഥനും കൈമലർത്തിയതോടെ ഏഴാംമൈൽ - പാമ്പോലി റോഡിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ നെഞ്ചിൽ തീയാണ്.
ഒരാഴ്ചയായി ഇലക്ട്രിക് പോസ്റ്റ് ലൈനിലേക്ക് വീഴാറായി ഒരു തേക്കു മരം ചരിഞ്ഞു നില്ക്കു കയാണ്പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് ഇക്കാര്യം കെ.എസ്.ഇ.ബി.അധികൃതരെ പല തവണ അറിച്ചെങ്കിലും ഫലമുണ്ടായില്ല.
സ്കൂൾ വാഹനങ്ങൾ ഉൽപ്പടെ നിരവധി വാഹനങ്ങളും ധാരാളമായി കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന വഴിയാണിത്. ഈ തേക്കു മരം നിലം പതിച്ചാൽ നാല് ഇലക്ട്രിക് പോസ്റ്റ്യകൾ ഉൾപ്പടെ നിലം പൊത്തും.
അപകടകരമായ ഈ അവസ്ഥയ്ക്ക് ബന്ധപ്പെട്ട അധികാരികൾ ഉടൻ തീരുമാനമുണ്ടാക്കണമെന്ന് പഞ്ചായത്തംഗം മാത്യൂസ് പെരുമ നങ്ങാട് ആവശ്യപ്പെട്ടു.
0 Comments