ജില്ലാനീന്തൽ മത്സരം സെൻറ് തോമസ് ജേതാക്കൾ


ഒളിംപിക് ദിനാചരണത്തോട് അനുബന്ധിച്ച് കോട്ടയം ജില്ലാ നീന്തൽ അസ്സോസ്സിയേഷൻ സംഘടിപ്പിച്ച ജൂണിയർ/സബ് ജൂനിയർ നീന്തൽ മത്സരങ്ങൾ തോപ്പൻസ് സ്വിമ്മിങ്ങ് അക്കാദമിയിൽ നടന്നു. 

465 പോയിൻ്റ് നേടി സെൻറ് തോമസ് കോളേജ് അക്വാട്ടിക്ക് സെൻ്റർ ജേതാക്കളായി. കോട്ടയം ഗാന്ധിനഗർ അക്വാറ്റി്ക് സെൻ്റർ ആണ് രണ്ടാമത്. ജില്ലയിലെ വിവിധ ക്ലബുകളിൽ നിന്നായി 175 കുട്ടികൾ പങ്കെടുത്തു. 


രാവിലെ കേരളാ അക്വാറ്റിക്ക് അസ്സോസ്സിയേഷൻ വൈസ് പ്രസിഡൻ്റും, ജില്ലാ പ്രസിഡൻ്റുമായ അഡ്വ ബിനു പുളിക്കണ്ടം മത്സരം ഉത്ഘാടനം ചെയ്തു. സെക്രട്ടറി ജേക്കബ് ടീ ജെ, ശ്രീ ശ്രീകുമാർ കളരിക്കൽ എന്നിവർ പ്രസംഗിച്ചു .


വ്യക്തിഗത ജേതാക്കൾ

ഗ്രൂപ്പ് 1 ആൺകുട്ടികൾ: ജോയ് ജോസ് തോപ്പൻ (ഗാന്ധിനഗർ 
അക്വാട്ടിക്ക് സെൻ്റർ)

പെൺകുട്ടികൾ:ലിയ മരിയ ജസ്റ്റിൻ (ഗാന്ധിനഗർ 
അക്വാട്ടിക്സ്)

ഗ്രൂപ്പ് 2 ആൺകുട്ടികൾ
ഗോവിന്ദ് പി എസ്(തോപ്പൻസ് അക്കാഡമി) അർജുൻ എം പട്ടേരിൽ ( സെൻറ് തോമസ്) 
പെൺകുട്ടികൾ: റീമാ എബി(സെൻറ് തോമസ്),അനന്യ ആർ(ഗാന്ധിനഗർ അക്വാട്ടിക്സ്)

ഗ്രൂപ്പ് 3 ആൺകുട്ടികൾ:  റയൻ സിറിയക് പ്രനിൽ(സെൻറ് തോമസ്)
പെൺകുട്ടികൾ: റേച്ചൽ മരിയ ജോസ്(സെൻറ് തോമസ്)
ഗ്രൂപ്പ് 4 ആൺകുട്ടികൾ :ബെനയ്യ എസ്
പെൺകുട്ടികൾ: ഷിവ് ജാനകി(തോപ്പൻസ് അക്കാഡമി)
ഗ്രൂപ്പ് 5 ആൺകുട്ടികൾ ഗവ് രവ് മനോജ്
പെൺകുട്ടികൾ: നടാഷാ മറിയം വർഗീസ്(ഗാന്ധിനഗർ അക്വാറ്റിക്‌സ്)






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments