കോട്ടയം കവിയരങ്ങ് കവിതാ രചനയിൽ ഒന്നാം സ്ഥാനം കമൽ ആർ. സി. ക്ക്
കോട്ടയം കവിയരങ്ങ് മെയ് 15ന് സംഘടിപ്പിച്ച ഓൺലൈൻ സാഹിത്യ മത്സരത്തിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനം പാലാ അരുണാപുരം മുണ്ടമറ്റത്തിൽ കമൽ ആർ. സി. ക്ക് ലഭിച്ചു. വിജയികൾക്കുള്ള സമ്മാനദാനം മഹാരാജാസ് കോളേജ് മലയാളം വിഭാഗം മുൻ മേധാവി ഡോ. എം. ജി. ബാബുജി, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ സുഖേഷ് കെ. ദിവാകർ എന്നിവർ ചേർന്ന് നിർവഹിച്ചു.
കോട്ടയം കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക് ലൈബ്രറിയിൽ വച്ച് നടന്ന ചടങ്ങിൽ കോട്ടയം കവിയരങ്ങ് രക്ഷാധികാരി എം. കെ. നാരായണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കോട്ടയം കവിയരങ്ങ് ചീഫ് കോ-ഓർഡിനേറ്റർ ബേബി പാറക്കടവൻ, കുവൈറ്റ് കവിയരങ്ങ് ഭാരവാഹികളെ അനുമോദിച്ചു. ഡോ. എം. ജി. ബാബുജി, ഏലിയാമ്മ കോര എന്നിവർ ഉപഹാരം നൽകി. ഇതോടൊപ്പം കഥാരചനാ മത്സരവും നടത്തി.
0 Comments