ബൈക്ക് യാത്രികൻ വഴിയിൽ തടസ്സമായതിൽ പ്രകോപിതനായി ക്രൂരമർദ്ദനം പ്രതി അറസ്റ്റിൽ.


ബൈക്ക് യാത്രികൻ വഴിയിൽ തടസ്സമായതിൽ പ്രകോപിതനായി ക്രൂരമർദ്ദനം പ്രതി അറസ്റ്റിൽ.

കാണക്കാരി ചാത്തമല ഭാഗത്ത് കുഴിവേലിൽ വീട്ടിൽ രാഹുൽ രാജ്‌ (25 വയസ്സ്) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്.
11-6-25 വൈകിട്ട് 5.15 മണി സമയത്ത് അതിരമ്പുഴ, കരുവേലി തുമ്പക്കര റോഡിൽ  പ്രതി രാഹുൽരാജ് സഞ്ചരിച്ചു വന്ന സ്കൂട്ടറിന് കടന്നുപോകാൻ സാധിക്കാത്ത വണ്ണം ബൈക്ക് നിർത്തി എന്നതിനെ ചൊല്ലി ഈ കേസിലെ പരാതിക്കാരനെ ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യുകയും, ഹെൽമറ്റ് ഉപയോഗിച്ച് അടിച്ച്


 പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ഏറ്റുമാനൂർ പോലീസ് പ്രതിയായ രാഹുൽ രാജനെ അറസ്റ്റ് ചെയ്തത്. എസ് ഐ അഖിൽദേവ്, എ എസ് ഐ  ചന്ദ്ര ഭാനു, ഡ്രൈവർ ASI നജിമോൻ, സിപിഒമാരായ അനിൽകുമാർ, അനീഷ് V K,സനൂപ്, സാബു, എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 കുറവിലങ്ങാട്, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലായി ആറോളം കേസുകളിൽ പ്രതിയാണ് രാഹുൽ രാജ്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments