പ്ലാസ്റ്റിക് വ്യാപനം തടയുവാൻ കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമെന്ന്.... പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ


 പ്ലാസ്റ്റിക് വ്യാപനം തടയുവാൻ കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമെന്ന് പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ 

 ഭൂമിയെ ശ്വാസം മുട്ടിക്കുന്ന പ്ലാസ്റ്റിക്കിന്റെ വ്യാപനം തടയുവാൻ സമസ്ത മേഖലയിലുള്ള വരും കൂട്ടായി പ്രവർത്തിക്കണമെന്ന് നഗരസഭ ചെയർമാൻ തോമസ് പീറ്റർ പരിസ്ഥിതി ദിന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക്കിനു പകരം പരിസ്ഥിതി സൗഹൃദമായ ബദൽ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കണമെന്നും റീസൈക്കിൾ ചെയ്യുവാൻ സാധിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും ഉപയോഗശേഷം പ്ലാസ്റ്റിക് വസ്തുക്കൾ ശരിയായ രീതിയിൽ റീസൈക്കിൾ ചെയ്യുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ചെയർമാൻ സൂചിപ്പിച്ചു.


 അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലാ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം സംഘടിപ്പിച്ച പരിസ്ഥിതി പരിപാലന ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 പ്രവർത്തനങ്ങളുടെ തുടക്കമായി പാർക്കിൽ ഫലവൃക്ഷത്തൈകൾ നട്ടു. 


വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്,  കൗൺസിലർ മാരായ ജോസിൻ ബിനു, വി.സി. പ്രിൻസ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ എന്നിവർ സംസാരിച്ചു. വൈസ് ചെയർപേഴ്സൺ ബിജി ജോജോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 


സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് സി.ജി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മാരായ ബിനു പൗലോസ്, സോണി ബാബു, മഞ്ജുത മോഹനൻ ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ഡോക്ടർ ഗീതാദേവി, കെ എസ് ഡബ്ലിയു എം പി എൻജിനീയർ ശ്രുതി എസ് നായർ എന്നിവർ നേതൃത്വം നൽകി.
 തുടർന്ന് നഗരസഭാ ഓഫീസിൽ ജീവനക്കാരുടെ യോഗത്തിൽ ചെയർമാൻ പരിസ്ഥിതി ദിന സന്ദേശങ്ങൾ  നൽകുകയും  ജീവക്കാരും ജനപ്രതിനിധികളും പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments