മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി സ്വാമിജിയുടെ സാന്നിധ്യത്താൽ ധന്യമായി അംബികാ വിദ്യാഭവൻ സ്‌കൂൾ പ്രവേശനോത്സവം


മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി സ്വാമിജിയുടെ സാന്നിധ്യത്താൽ  ധന്യമായി അംബികാ വിദ്യാഭവൻ സ്‌കൂൾ പ്രവേശനോത്സവം 

 സ്‌കൂൾ പ്രവേശനോത്സവത്തെ  ആർഷസംസ്‌കൃതിയുടെ വിജ്ഞാന മഹോത്സവമാക്കി മാറ്റിയ ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്‌കൂളിലെ പരിപാടി ശ്രദ്ധേയമായി. പ്രയാഗ് രാജ് മഹാകുംഭ മേളയിൽ വെച്ച് കാളികാ പീഠം ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വർ ആയി അവരോധിതനായ മലയാളി കൂടിയായ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് മീനച്ചിൽ താലൂക്കിൽ ആദ്യമായി എത്തിയ ചടങ്ങു കൂടിയായിരുന്നു ഇത്.


 മഹാമണ്ഡലേശ്വറെ പാറേക്കാവ് ക്ഷേത്രത്തിൽ നിന്നും പൂർണ്ണ കുംഭം നൽകി പാദപൂജ ചെയ്ത് സ്വീകരിച്ച ശേഷം സ്വാമിജി പ്രവേശനാത്സവം ഉത്ഘാടനം ചെയ്തു. ജ്ഞാനത്തിന് പ്രാധാന്യമുള്ള മറ്റൊരിടം ഭാരതത്തെപ്പോലെ ഒരിടത്തുമില്ല. ആർഷസംസ്‌കാരത്തെ അറിഞ്ഞുള്ള പഠനം കുട്ടികൾക്ക് ദിശാബോധം നൽകുമെന്നും അംബികാ വിദ്യാഭവൻ അതിന് മാതൃകയാണെന്നും സ്വാമിജി സൂചിപ്പിച്ചു. 


അംബികാ എഡ്യൂക്കേഷണൽ ട്രസ്റ്റ് പ്രസിഡന്റ് ഡോ. എൻ കെ മഹാദേവൻ അധ്യക്ഷത വഹിച്ചു. സ്‌കൂൾ  
പൂർവ വിദ്യാർഥിനി അഡ്വ. ഗോപികാ കൃഷ്ണ അക്ഷരദീപം നൽകി പുതിയതായി ചേർന്ന കുട്ടികളെ വരവേറ്റു. സ്‌കൂൾ ട്രസ്റ്റ് അംഗം കൂടിയായ കേണൽ കെ.എൻ.വി ആചാരിയെ ചടങ്ങിൽ ആദരിച്ചു.


 സ്‌കൂൾ പ്രിൻസിപ്പാൾ സി.എസ്‌. പ്രദീഷ്, മാനേജർ ടി.എൻ സുകുമാരൻ നായർ, അഡ്മിനിസ്‌ട്രേറ്റർ ബിജു കൊല്ലപ്പിള്ളി, ജോയിൻറ് സെക്രട്ടറി ഡോ. വിനയകുമാർ ബി, പി.ടി.എ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ, മാതൃസമിതി പ്രസിഡന്റ് രോഹിണി കെ.ജി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments