ആർപ്പുക്കര, വില്ലൂന്നി, ഉടുംബനാട്ടു വീട്ടിൽ ഗോഡ്വിൻ ജെ ജോൺസൺ (18 വയസ്സ് ) കൈപ്പുഴ, കുരിയാറ്റു കുന്നേൽ, അലൻ വർഗീസ് (21 വയസ്സ് ) ആർപ്പുക്കര വില്ലൂന്നി ഭാഗത്ത് കല്ലുപുരയ്ക്കൽ വീട്ടിൽ എബിൻ ടോമി (24 വയസ്സ് ) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
10/6/25 രാത്രി ആർപ്പുക്കര വാരിയവട്ടം ഭാഗത്ത് അശ്വിൻ വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന മോട്ടോർസൈക്കിൾ ആണ് മോഷണം പോയത്. സംഭവത്തിൽ അന്വേഷണം നടത്തി വരവേ ഗാന്ധിനഗർ SHO ശ്രീജിത്ത് T, SI അനുരാജ്, CPO ശ്രീനിഷ്, നിഖിൽ, ശ്രീജിത്ത്, രാജീവ്, ലിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
0 Comments