ജപ്തിചെയ്ത വീട്ടില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍.
മുട്ടം മാത്തപ്പാറ പള്ളിവാതുക്കല്‍ വൈശാഖ് ഷാജി (സോനു-32), മേശരി തോട്ടത്തില്‍ ശരത് രാജ് (32) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ മോര്‍ ജംഗ്ഷന് സമീപമുള്ള വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് മോഷണം നടന്നത്. ജ
പ്തിചെയ്ത് ബാങ്കിന്റെ കസ്റ്റഡിയിലായിരുന്ന വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിപൊളിച്ച് ശുചിമുറിക്കുള്ളിലെ ടാപ്പുകളും രണ്ട് ടാര്‍പ്പോളിന്‍ ഷീറ്റുകളും 80 ഉണക്കതേങ്ങകളും ഉള്‍പ്പെടെ 8000 രൂപയോളം വിലവരുന്ന വസ്തുക്കള്‍ മോഷണം പോയതായി പോലീസ് പറഞ്ഞു.
ഇവര്‍ മുന്‍പും മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. തൊടുപുഴ എസ്‌ഐ. അജീഷ് കെ. ജോണിന്റെ നേതൃത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
0 Comments