പാമ്പാടി താലൂക്ക് ആശുപത്രി ഓഫീസിന്റെ മേൽക്കൂര കാറ്റിൽ നിലംപൊത്തി.
ഇന്നലെ രാത്രിയിൽ വീശിയടിച്ച കാറ്റിലാണ് ഓഫീസ് കെട്ടിടത്തിൻ്റെ മേൽക്കൂര പറന്ന് പോയത് റൂഫിംഗ് ഷീറ്റിൽ പണിത മേൽക്കൂരയാണ് കാറ്റിൽ പറന്ന് തൊട്ടടുത്ത് പുതിയതായി പണി തീർത്ത കെട്ടിടത്തിൻ്റെ ഒരു വശത്ത് പതിച്ചത്.
വർഷങ്ങളുടെ പഴക്കമുള്ള ഓഫീസ് കെട്ടിടം ജീർണ്ണാവസ്ഥയിലാണ്. പല ഭാഗത്തും കോൺക്രീറ്റ് പൊളിഞ്ഞ് കമ്പി പുറത്ത് കാണാം. മേൽക്കൂര തകർന്നത് രാത്രിയായതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായത്.
0 Comments