കിണർ നിർമ്മാണ ഉദ്ഘാടനം നടത്തി.


ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ അന്തീനാട് ഈസ്റ്റ് വാർഡിൽ അമ്പാട്ട് ഭാഗം, ലക്ഷംവീട് കോളനി എന്നീ പൊതു കിണറുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.  


അടുത്തടുത്ത് വീടുകൾ ഉള്ള ഈ പ്രദേശത്ത് കിണറിന് സംരക്ഷണഭിത്തി ഇല്ലാത്തത് അപകടങ്ങൾക്ക് ഇടയാക്കുമായിരുന്നു.സംരക്ഷണഭിത്തി നിർമ്മിക്കുന്ന തോടുകൂടി  ഇതിന് പരിഹാരമാകും. 


ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ കിണറിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, കുര്യാച്ചൻ പ്ലാത്തോട്ടം, ബാബു കാവുകാട്ട്, സിജോ പ്ലാത്തോട്ടംതുടങ്ങിയവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments