കൊച്ചി നെടുമ്പാശേരിയിൽ ലഹരികടത്തിന് ശ്രമിച്ച ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 163 കൊക്കെയ്ൻ ഗുളികകൾ. ഇതിൽ 1.67 കിലോ കൊക്കെയ്ൻ പുറത്തെത്തിച്ചിട്ടുണ്ട്. 16 കോടി വില വരുന്ന ലഹരിയാണ് ഇവർ ക്യാപ്‌സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്താൻ ശ്രമിച്ചത്.
ലൂക്കാസ്, ബ്രൂണ എന്നിവരാണ് ലഹരി ഗുളികകൾ ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ഇരുവരെയും ഡിആർഐ പിടികൂടിയത്. ഇരുവരുടെ സ്കാനിംഗിൽ ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ലഹരിമരുന്ന് വിഴുങ്ങിയതായി വ്യക്തമായതോടെയായിരുന്നു നടപടി.
0 Comments