യുവതലമുറ ജീവിതം നശിപ്പിക്കുന്ന ലഹരികൾ കൈവിട്ട് സംഗീതത്തിന്റെ ലഹരിയിലേക്ക് ഒഴുകണം: അഡ്വ. രാജീവ് പി നായർ .... സംഗീത ആസ്വാദകരുടെ കൂട്ടായ്മയായ ‘നിർവൃതി സംഗമം’ നടത്തി


 സംഗീതം വിവിധ രീതിയിൽ ആസ്വദിക്കാമെന്നും  അത് ദുഃഖത്തിനൊ പ്പവും സന്തോഷത്തിനൊപ്പവും ആനന്ദത്തിനൊപ്പവും ഏകാന്തതയിലും കൂട്ടായ്മകളിലും  നർത്തനത്തിനൊപ്പവും  ആസ്വദിക്കാവുന്നതാണ് എന്ന് അഡ്വ. രാജീവ് പി നായർ അഭിപ്രായപ്പെട്ടു. 

 സംഗീത ആസ്വാദകരുടെ കൂട്ടായ്മയായ എക്സ്റ്റസി ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ‘നിർവൃതി സംഗമം’ ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറ ജീവിതം നശിപ്പിക്കുന്ന ലഹരികൾ കൈവിട്ട് സംഗീതത്തിന്റെ ലഹരിയിലേക്ക് ഒഴുകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


 നിർവൃതി സംഗമത്തിന് ദീപം തെളിച്ചത് യുവപ്രതിഭകൾ ചേർന്നാണ്.  നിർവൃതിയുടെ  പ്രസിഡണ്ട് കെ. ശശികുമാർ അധ്യക്ഷത വഹിച്ചു.  വിവിധ മത്സരങ്ങൾക്കുള്ള പുരസ്കാര വിതരണം അഡ്വ. രാജീവ്  പി നായർ, കെ. ശശികുമാർ,  സത്യൻ കൊട്ടാടിക്കൽ, സുരേഷ് കോട്ടയം  എന്നിവർ ചേർന്ന് നടത്തി.  ലോക പദപ്രശ്ന ജേതാവായ വി എം അജീഷ് നായർ നടത്തിയ  ഗാനചിത്ര പ്രശ്ന മത്സരത്തിൽ (ഗസ് ദ സോങ് )ജേതാവായ  സത്യൻ കൊട്ടാടിക്കലിന്മാ സ്റ്റർ ഓഫ് സോങ്സ് പുരസ്കാരം നൽകി ആദരിച്ചു.  

 യുവ പ്രതിഭകളായ നക്ഷത്ര നിതീഷ്,  കലാമണ്ഡലം നിരഞ്ജന ഗൗരി ശങ്കർ ജാനകി ജെ അയ്യർ എന്നിവരെ  നിർവൃതി സംഗമം ആദരിച്ചു. നക്ഷത്ര നിതീഷ്, ഗായിക എന്ന നിലയിൽ ചെറിയ പ്രായം മുതൽ ശ്രദ്ധേയയാണ്. കലാമണ്ഡലം നിരഞ്ജന ഗൗരീശങ്കർ കൂടിയാട്ടം എന്ന കലയിൽ സംസ്ഥാന സർക്കാരിൻ്റെ ഫെലോഷിപ്പ് നേടിയ യുവ പ്രതിഭയാണ്. ഇപ്പോൾ സൗജന്യമായി കൂടിയാട്ട പരിശീലനം നൽകി വരുന്നു. ജാനകി അയ്യർ ഭരതനാട്യത്തിൽ ചെറുപ്പം മുതൽക്കേ മികവ് തെളിയിച്ചു വരികയാ ണ്.  ഇവരെ കൂടാതെ തിരുവാതിരകളിയെ ജനകീയമാക്കുന്നതിൽ  പ്രധാന പങ്കു വഹിക്കുന്ന ആശ എസ് നായരെയും നിർവൃതി സംഗമത്തിൽ ആദരിച്ചു.  



കവിയും എഴുത്തുകാരനുമായ അശോകൻ ളാക്കാട്ടൂർ, ഗായകരായ ഉദയശങ്കർ,  കോട്ടയം സുരേഷ്,  എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. അഡ്വ. അനിൽ ഐക്കര,  അഡ്വ. ലിജി എൽസ ജോൺ, ഇന്ദു അജിത്ത്,  രമ്യ നായർ,  രൂപേഷ് ചേരാനല്ലൂർ എന്നിവർ സംസാരിച്ചു.  

 നിയമരംഗത്തും ഗായകനെന്ന നിലയിലും മികച്ച സംഭാവനകൾക്ക് അഡ്വ. രാജീവ് പി നായരെ യോഗം ആദരിച്ചു.  കഴിഞ്ഞവർഷം ഡോ. സജിത്ത് ഏവൂരേത്തിന്റെ ‘ഓണപ്പാട്ട് വഴിയോരം’ എന്ന പരിപാടി കോട്ടയത്ത് നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ കൂട്ടായ്മയാണ് നിർവൃതി അഥവാ എക്സ്റ്റസി.  യേശുദാസ് ജയന്തിയും കോട്ടയത്ത് നിർവൃതിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചിട്ടുണ്ട്. നിരവധി സാംസ്കാരിക മത്സരങ്ങൾ സംഘടിപ്പിച്ച വിജയികൾക്ക് പുരസ്കാരം നൽകി വരികയാണ്.  കഴിഞ്ഞ നാലു വർഷമായി നിർവൃതി പ്രവർത്തിച്ചുവരുന്നു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments