വേമ്പനാട്ട് കായലിൽ മത്സ്യബന്ധന യാനങ്ങളുടെയും മറ്റ് ജലയാനങ്ങളുടെയും അപകടങ്ങൾ പതിവാകുന്നു.
പ്രതികൂല കാലാവസ്ഥ തരണം ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ യാതൊരു രക്ഷയുമില്ലാത്ത സാഹചര്യമാണ് ഇന്ന് വേമ്പനാട്ട് കായലിൽ നിലനിൽക്കുന്നത്. മുഹമ്മ-കുമരകം ജലപാതയിൽ എമർജൻസി ബോട്ട് ജെട്ടികൾ സ്ഥാപിക്കണമെന്ന് ആവശ്യം ഇന്നും ജലരേഖയായി അവശേഷിക്കുകയാണ്.
അപകടങ്ങളെ എപ്പോഴും അഭിമുഖീകരിക്കുന്ന ബോട്ട് ജീവനക്കാരുടെ സംഘടനയായ സ്രാങ്ക് അസോസിയേഷൻ വർഷങ്ങളായി എമർജൻസി ബോട്ട് ജെട്ടി ആവശ്യപ്പെടുന്നു, എന്നാൽ അധികാരികൾ ഈ വിഷയത്തിൽ ഇപ്പോഴും മൗനം പാലിക്കുകയാണ്.
കായൽ മധ്യേ ഉണ്ടാകുന്ന സ്വകാര്യ ജലയാനങ്ങൾക്ക് എപ്പോഴും രക്ഷകരായി എത്തുന്നത് ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ സർവീസ് ബോട്ടുകളാണ് . കുമരകം മുഹമ്മ ജലപാതയിൽ എമർജൻസി ബോട്ട് ജെട്ടികൾ സ്ഥാപിച്ചാൽ പ്രതികൂല കാലാവസ്ഥയിൽ മത്സ്യത്തൊഴിലാളികൾക്കും, മറ്റ് സ്വകാര്യ ജലയാനങ്ങൾക്കും, സർവീസ് ബോട്ടുകൾക്കും അപകടങ്ങളിൽ നിന്നും രക്ഷനേടാനാവും.
അടിയന്തരമായി ഈ വിഷയത്തിൽ അധികാരികളുടെ മൗനം ഉപേക്ഷിച്ച് എമർജൻസി ബോട്ട് ജെട്ടികൾ സ്ഥാപിക്കാൻ തയ്യാറാകണമെന്ന് സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു. സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണിറ്റ് പ്രസിഡണ്ട് ലാൽ പി സി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം ഉത്ഘാടനം ചെയ്ത്. മറ്റ് കമ്മറ്റി അംഗങ്ങളായ രജിമോൻ ചീപ്പുങ്കൽ, സജി, അജി വൈക്കം, സന്തോഷ് റ്റി , കെ കെ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
0 Comments