കൊല്ലപ്പള്ളി - മേലുകാവ് റോഡിലെ നിരന്തര അപകടം ....... കോടതിയെ സമീപിക്കാനൊരുങ്ങി ബി.ജെ. പി.


കൊല്ലപ്പള്ളി - മേലുകാവ് റോഡിലെ നിരന്തര  അപകടം .......  കോടതിയെ സമീപിക്കാനൊരുങ്ങി ബി.ജെ. പി.

കൊല്ലപ്പള്ളി ,മേലുകാവ് റോഡിൽ ഓരോ മഴയത്തും അഗാധമായ കുഴികൾ രൂപപ്പെടുകയാണ്. കഴിഞ്ഞ ദിവസം പാലായിൽ നിന്നും വന്ന ഓട്ടോറിക്ഷ അപകടത്തിൽപെടുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും നിയന്ത്രണം വിട്ട ഓട്ടോ അടുത്തുള്ള വീടിൻ്റെ ഗെയിറ്റും മതിലും തകർക്കുകയും ഉണ്ടായി. 


ബി ജെ പി കടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ബി ജെ പി ഈ റോഡിൻ്റെ ശോചിയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട്   പ്രതിക്ഷേധവും സംഘടിപ്പിച്ചിരുന്നു. റോഡ് എത്രയുംവേഗം റീ ടാർ ചെയ്ത് പരിഹാരം കണ്ടില്ലെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള സമര പരിപാടികളിലേക്ക് ബി ജെ പി നീണ്ടുമെന്നും, PWD ഉദോഗ്യസ്ഥർക്കെതിരായി കോടതിയെ സമീപിക്കുമെന്നും അദ്ദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.


 8 വർഷംമുമ്പ് റീടാർ ചെയ്യേണ്ടിയിരുന്ന റോഡ് ഇപ്പോഴും ശോച്യാവസ്ഥയിൽ കിടക്കുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും അദ്ദ്ദേഹം കൂട്ടിച്ചേർത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments