പാലാ രൂപത ആഗോള പ്രവാസി സംഗമം കൊയ്‌നോണിയ 2025 ശനിയാഴ്ച (19ന്) ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളജിൽ


പാലാ രൂപത ആഗോള പ്രവാസി സംഗമം കൊയ്‌നോണിയ 2025
ശനിയാഴ്ച (19-ന്)  ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളജിൽ 

 പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ  നേതൃത്വത്തിലുള്ള ആഗോള പ്രവാസി സംഗമം കെയ്‌നോണിയ 2025 ശനിയാഴ്ച (19) ചൂണ്ടച്ചേരി സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളജിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാലാ രൂപതാംഗങ്ങളായ പ്രവാസികളുടെ നാലാമത് ആഗോളസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു.  

19ന്  രാവിലെ ഒൻപതിന് സംഗമത്തിനെത്തുന്നവരുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന് വിശുദ്ധ കുർബാന. 10.30ന് സമ്മേളനം ആരംഭിക്കും. സംഗമം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപത മുഖ്യ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. പാലാ രൂപത പ്രവാസി അപ്പസ്‌തോലേറ്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ ആമുഖപ്രഭാഷണം നടത്തും.   രൂപത വികാരി ജനറാൾ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ സന്ദേശം നൽകും. പ്രവാസീ ഹെൽത്ത് കെയർ പദ്ധതി മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ  സിവി പോൾ സംഗമത്തിൽ അവതരിപ്പിക്കും. മിഡിൽ ഈസ്റ്റ് സെക്രട്ടറി രജിത് മാത്യു സംവിധാനം ചെയ്ത ഡോക്യുമെന്ററി സംഗമത്തിൽ പ്രദർശിപ്പിക്കും. 


വിവിധ മേഖലകളിലെ പ്രതിഭകളെ സംഗമത്തിൽ ആദരിക്കും. കലാപരിപാടികളും നടത്തും. 
പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് 
 അസിസ്റ്റൻറ് ഡയറക്ടർ മാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാണി കൊഴുപ്പൻകുറ്റി,
ഗ്ലോബൽ കോർഡിനേറ്റർ ഷാജിമോൻ മങ്കുഴിക്കരി, ജനറൽ കൺവീനർ മനോജ് പി. മാത്യു, സെൻട്രൽ കോർഡിനേറ്റർ ജോഷി  മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളാണ് സംഗമത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. 
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിലെ സംഗമമെന്നത് ഇക്കുറി ഇരട്ടി മധുരം സമ്മാനിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ ചെറിയ സമ്മേളനങ്ങൾ പൂർത്തീകരിച്ചാണ് രൂപതാതലസംഗമത്തിലേക്ക് പ്രവേശിക്കുന്നത്.   


കഴിഞ്ഞവർഷം ഒട്ടേറെ വേറിട്ട കർമ്മപരിപാടികൾ പൂർത്തീകരിച്ചാണ് വാർഷിക സംഗമത്തിന് ആതിഥ്യമരുളന്നതെന്നതും ശ്രദ്ധേയം. പ്രഗത്ഭരായ അധ്യാപകർ നേതൃത്വം നൽകുന്ന ട്രെയിനിംഗ് ആന്റ് ഓറിയന്റേഷൻ പ്രോഗ്രാം (ടോപ്പ് ) ഫോർ പ്രവാസി സ്റ്റുഡന്റ്‌സ്, പാലാ മെഡിസിറ്റിയുമായി ചേർന്ന് പ്രവാസി മെഡിക്കെയർ പ്രോഗ്രാം, ഓൺലൈൻ മെഡി ടോക്ക്‌സ്, 100 നിർധനർക്ക് വീൽചെയർ, രൂപത ഭവന നിർമ്മാണ പദ്ധതിയായ ഹോം പാലായുമായി ചേർന്നുള്ള ഭവനനിർമ്മാണം എന്നിവ കഴിഞ്ഞ വർഷം നടപ്പിലാക്കാൻ കഴിഞ്ഞതായി രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ അറിയിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments