ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം വൈക്കം ശ്രീമഹാദേവ ക്ഷേത്രത്തിൽ .......
സ്വാഗതസംഘം രൂപീകരണ യോഗം ജൂലൈ 19 ന്
വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17 ഞായറാഴ്ച ) വൈകിട്ട് 5 മണിക്ക് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജൻമനാടായ പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തിൽ തുടക്കമാകും. മധ്യമേഖലയിലെ ആഘോഷ പരിപാടികൾ സെപ്റ്റംബർ 12ന് വൈകിട്ട് 5 മുതൽ വൈക്കം ശ്രീമഹാദേവ ക്ഷേത്രത്തിൽ നടത്തുകയാണ്.
സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ജൂലൈ 19 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് വൈക്കം ക്ഷേത്ര കലാപീഠത്തിൽ ചേരും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്ഥലം എം എൽ എ സി.കെ.ആശ, ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ , ജനപ്രതിനിധികൾ, കലാ ആസ്വാദകർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുക്കും.
0 Comments