ദേശീയതലത്തിൽ ശുചിത്വ റാങ്കിംഗ് തിളക്കത്തിൽ ജില്ലയിലെ നഗരസഭകൾ.... ഏറ്റുമാനൂർ, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികൾക്ക് സിംഗിൾ സ്റ്റാർ പദവി....അഞ്ച് നഗരസഭകൾക്ക് ഒ.ഡി.എഫ്. പ്ലസ് പദവി
ദേശീയതലത്തിൽ നഗരസഭകൾക്കുള്ള ശുചിത്വ സർവേയായ സ്വച്ഛ് സർവേഷനിൽ ജില്ലയിൽനിന്ന് ആദ്യമായി സിംഗിൾ സ്റ്റാർ പദവി നേടി ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകൾ. തുറസായ മലമൂത്ര വിസർജ്ജന രഹിത പ്രദേശങ്ങളാക്കി നിലനിർത്തിയതിലൂടെ ജില്ലയിലെ അഞ്ചു നഗരസഭകൾ ഒ.ഡി.എഫ്. പ്ലസ് പദവിയും കരസ്ഥമാക്കി.
ശുചിത്വ മിഷനും നഗരസഭകളും സംയുക്തമായി പ്രവർത്തിച്ചതിൽ
ഹരിത കർമ്മസേന, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സജീവമായ പ്രവർത്തനവും ചങ്ങനാശ്ശേരി നഗരസഭയിലും കുമരകത്തുമുള്ള മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റിന്റെ പ്രവർത്തനവും റാങ്കിംഗ് മുൻ വർഷത്തേക്കാൾ മെച്ചപ്പെടാൻ കാരണമായി.
ഉറവിടമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, എം.സി.എഫ്.,മിനി എം.സി.എഫുകൾ, ബോട്ടിൽ ബൂത്തുകൾ, പൊതുശൗചാലയങ്ങൾ, ഹരിതടൗൺ, ഹരിതസ്ഥാപനങ്ങൾ, ഇ-മാലിന്യ ശേഖരണം എന്നിവയും റാങ്കിംഗ് ഉയർത്തി.
ചങ്ങനാശ്ശേരി നഗരസഭയിൽ ജൈവമാലിന്യ സംസ്‌കരണത്തിനായി പ്രതിദിനം 30 ടൺ ശേഷിയുള്ള സി.എൻ.ജി. പ്ലാന്റ് സ്ഥാപിക്കൽ, സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള ഡബിൾ ചേമ്പർ ഇൻസിനറേറ്ററുകൾ, സെപ്റ്റേജ് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള എഫ്.എസ്.ടി.പി. പദ്ധതി, ഹരിതകർമസേന വഴി നഗരസഭാതലത്തിൽ ഇ-മാലിന്യം ശേഖരണം മുതലായവയാണ് തുടർന്നുവരുന്ന പ്രവർത്തനങ്ങൾ.
0 Comments