വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയസംഘം വാർഷികം 20 ഞായർ.
വെള്ളികുളംസെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘം വാർഷികം 20 ഞായറാഴ്ച വെള്ളികുളം സെൻ്റ് ആൻ്റണീസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. സ്വാശ്രയ സംഘം പ്രസിഡൻ്റ് ഷൈനി ബേബി നടുവത്തേട്ട് അധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങിൽ തീക്കോയി ഗ്രാമപഞ്ചായത്ത് മെമ്പർ ബിനോയി ജോസഫ് പാലക്കൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. റീനാ റെജി വയലിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. സ്വാശ്രയസംഘം ഡയറക്ടർ ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തും.
സോണൽ കോഡിനേറ്റർ ജെയ്സി മാത്യു മൂലേച്ചാലിൽ,മദർ സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ സി.എം.സി.ജെസി ഷാജിഇഞ്ചയിൽ, മഞ്ജു മനോജ് കൊല്ലിയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.മികച്ച സ്വാശ്രയ സംഘം ഗ്രൂപ്പിനുള്ള എവറോളിംഗ് ട്രോഫി സമ്മേളനത്തിൽ വിതരണം ചെയ്യും.
തുടർന്ന് സ്വാശ്രയ സംഘം ഗ്രൂപ്പ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ. സമ്മാനദാനം. .നിഷാ ഷോബി ചെരുവിൽ, സുനിമോൾ മോഹനൻ പടിപ്പുരക്കൽ ,ജൂബി രാജേഷ് വേലിക്കകത്ത്, ജാൻസി സെബാസ്റ്റ്യൻ കല്ലൂർ, പ്രീതി ജോയി തുണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
0 Comments