കൊല്ലം ആയൂരിൽ 21കാരിയെ ആൺ സുഹൃത്തിൻ്റെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.


കൊല്ലം ആയൂരിൽ 21കാരിയെ ആൺ സുഹൃത്തിൻ്റെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

കാരാളികോണം കൊമൺപ്ലോട്ടിലെ അഞ്ജനെയാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു. ഏഴ് മാസം മുൻപാണ് നിഹാസ് എന്ന യുവാവിനോപ്പം അഞ്ജന താമസിക്കാൻ തുടങ്ങിയത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് നിഹാസ്. പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിന്റെ്റെ അടിസ്ഥാനത്തിൽ ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു.


 കോടതിയിൽ വച്ച് യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. എന്നാൽ മരണകാരണം വ്യക്തമല്ല. ചടയമംഗലം പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments