കോട്ടയം തിരുവാതുക്കല്‍ ഇരട്ട കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.....കേസില്‍ 67 സാക്ഷികള്‍

 

കോട്ടയം തിരുവാതുക്കല്‍ ഇരട്ട കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 750 പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 67 സാക്ഷികള്‍ ആണ് ഉള്ളത്.

കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ വിജയകുമാറിനെയും (64) ഭാര്യ മീര വിജയകുമാറിനെയും (60) കൊലപ്പെടുത്തിയ കേസില്‍ മുന്‍ ജീവനക്കാരനായ അസം സ്വദേശി അമിത് ഉറാങ്ങാണ് പ്രതി. 


കഴിഞ്ഞ ഏപ്രില്‍ 22നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. സംഭവശേഷം പ്രതി കൊല നടത്തിയ വീട്ടിലെ ഡിവിആര്‍മ്മു മായി പോകുന്ന സിസിടിവി ദൃശ്യങ്ങളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 


വിജയകുമാറിന്റെ ഫോണ്‍ മോഷ്ടിച്ച അമിത് ഓണ്‍ലൈനിലൂടെ 2.79 ലക്ഷം രൂപ തട്ടിയെടുത്തത് വിജയകുമാര്‍ കണ്ടുപിടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിജയകുമാര്‍ പൊലീസില്‍ പരാതി നല്‍കിയതിനുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments