കിടങ്ങൂർ പഞ്ചായത്തിലെ കുമ്മണ്ണൂരിൽ ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ പ്രവർത്തനമാരംഭിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കേറ്റ് ഇ .എം ബിനു അധ്യക്ഷനായി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെറ്റിറോയി മുഖ്യപ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ താക്കോൽ ദാനവും ഉപകരണങ്ങൾ കൈമാറലും നടത്തി.
ജില്ലയിലെ ആറാമത്തേതും പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തേതുമായ ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്ററാണ് ഇത് രാവിലെ പത്തു മുതൽ വൈകിട്ട് നാലുവരെയാണ് സെൻ്ററിൻ്റെ പ്രവർത്തനം ജില്ലാ പഞ്ചായത്ത് ഇരുപത് ലക്ഷം രൂപയും ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം വീതവും കുടുംബശ്രീ ജില്ലാ മിഷൻ്റെ 25 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത് ഫർണിച്ചറും പ്രവർത്തനത്തിന് ആവിശ്യമായ സാധനങ്ങളും വാങ്ങാനാണ് കുടുംബശ്രീ ജില്ലാ മിഷൻ വഴി അനുവദിച്ച ആദ്യ ഗഡുവായ പന്ത്രണ്ടര ലക്ഷം രൂപ വിനയോഗിക്കും കുട്ടികളുടെ യാത്ര സൗകര്യത്തിനായി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വാഹന സൗകര്യവും ഒരുക്കാൻ പദ്ധതിയുണ്ട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടീനാമാളിയേക്കൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ. മേഴ്സി ജോൺ മൂലക്കാട്ട്, അശോക് കുമാർ പൂതമന ,സ്ഥിരം സമതി അധ്യക്ഷന്മാരായ പി.ജി സുരേഷ്, ദീപലത, കെ.ജി വിജയൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സിബി സിബി, ലൈസമ്മ ജോർജ് കുഞ്ഞുമോൾ ടോമി, മിനി ജെറോം,
ബോബി മാത്യു, സുനി അശോകൻ, തോമസ് മാളിയേക്കൽ, സനിൽ കുമാർ, രശ്മി രാജേഷ്, ഹേമരാജു കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ജിതിൻ ജാതവേദൻ ആസൂത്ര സമതി ഉപാധ്യക്ഷൻ പ്രദീപ് വലിയപറമ്പിൽ , ഐ സി ഡി. എസ് സൂപ്പർവൈസർ അഞ്ജു തോമസ് കുടുംബശ്രീ ചെയർപേഴ്സൺ മോളി ദേവരാജൻ, കിടങ്ങൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എൻ ബി സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
0 Comments