പാലാ രൂപത മുന്‍ വികാരി ജനറാള്‍ ഫാ.ജോര്‍ജ് ചൂരക്കാട്ടിൻ്റെ (81) സംസ്‌കാര ശുശ്രൂഷകള്‍ നാളെ (25) ഉച്ചകഴിഞ്ഞ് 1.30ന് പാദുവ സെന്റ് ആന്റണീസ് പാരീഷ് ഹാളില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.

Yes vartha Follow up 2

 പാദുവാ സെന്റ് ആന്റണീസ് പള്ളിയില്‍ മൃതദേഹം സംസ്‌ക്കരിക്കും. പരേതന്‍ പാലാ രൂപത മുഖ്യവികാരി ജനറാളായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മണ്ണാര്‍പാറ, പാലാ, ളാലം, കത്തീഡ്രല്‍, കുടുത്തുരുത്തി താഴത്തുപളളി, പിഓസി എറണാകുളം, ഗുഡ് ഷെപ്പേര്‍ഡ് സെമിനാരി, മാര്‍ അപ്രേം സെമിനാരി എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

സഹോദരങ്ങള്‍: മോളി ജോണ്‍, പരേതനായ തോമസ്, ഡോ.ചെറിയാന്‍, ചിന്നമ്മ ജോസ്, ടെസി ജോസ്, റോസിലി ജോസഫ്, ഡെയ്‌സി ബാബു.
ഫാ.ജോര്‍ജ് ചൂരക്കാട്ട് (ജൂണിയര്‍, വികാരി സെന്റ് ജോസഫ്‌സ ചര്‍ച്ച് ഇല്ലിയാരി) സഹോദരപുത്രനാണ്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments