രാമപുരത്ത് വി.എസ്. അനുസ്മരണ യോഗം നടത്തി


മുന്‍ മുഖ്യമന്ത്രിയും, ദീര്‍ഘകാലം പ്രതിപക്ഷ നേതാവും, ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗവും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനുമായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദൻ്റെ
 നിര്യാണത്തില്‍ രാമപുരം സെന്‍ട്രല്‍ ജംഗ്ഷനില്‍ അനുശോചന യോഗം നടത്തി. 

സി.പി.ഐ(എം) രാമപുരം ലോക്കല്‍ സെക്രട്ടറി അജി സെബാസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ ഏരിയാ സെക്രട്ടറിയും വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി സജേഷ് ശശി, പയസ് രാമപുരം, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സണ്ണി പൊരുന്നക്കോട്ട്,  കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മത്തച്ചന്‍ പുതിയിടത്തുചാലില്‍,  എം.റ്റി. ജാന്റീഷ്, ഡി. പ്രസാദ് ഭക്തിവിലാസ്, എന്‍.ആര്‍. വിഷ്ണു, കെ.എസ്. രാജു, മുരളി പി.എ, ജോഷി ഏറത്ത് എന്നിവര്‍ പ്രസംഗിച്ചു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments