ബിഎംഎസ് കോണ്‍ട്രാക്ട് മസ്ദൂര്‍ സംഘം കുടുംബം സംഗമം നടന്നു.


 
ബിഎംഎസ് കോട്ടയം ജില്ല കോണ്‍ട്രാക്ട് മസ്ദൂര്‍ സംഘം  വലവൂര്‍ ട്രിപ്പിള്‍ ഐടി യൂണിറ്റ് കുടുംബസംഗമം വലവൂര്‍ ശ്രീമഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു. 
 
ബിഎംഎസ് ദേശീയ നിര്‍വ്വാഹക സമിതിയംഗം കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.കുടുംബങ്ങളില്‍ മൂല്യച്യൂതി സംഭവിച്ചുകൊണ്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.യൂണിറ്റ് പ്രസിഡന്റ് ബിന്ദു ഷാജി അദ്ധ്യക്ഷയായി.

വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ ജില്ലാ പ്രസിഡന്റ് എസ്.വിനയന്‍ ആദരിച്ചു.മേഖല സെക്രട്ടറി ആര്‍.ശങ്കരന്‍കുട്ടി നിലപ്പന, പ്രസിഡന്റ് ജോസ് ജോര്‍ജ്,വൈസ് പ്രസിഡന്റ് ശുഭ സുന്ദര്‍രാജ്, ജോയിന്റ് സെക്രട്ടറി വി.അനീഷ്, യൂണിറ്റ് സെക്രട്ടറി ജ്യോതി രജ്ഞിത്, ബിജെപി കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാര്‍, കെ.എസ്.അജി,സൗമ്യ ബാബു എന്നിവര്‍ പ്രസംഗിച്ചു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments