സഭയുടെ സന്യാസിനിമാരെയും ക്രൈസ്തവരെയും വൈദിക വിദ്യാർഥിനികളെയും ആരുമില്ലാത്തവരെ പോലെ വെറുതെ വിട്ടുകൊടുക്കാ നൊക്കില്ലെന്നും അങ്ങനെ ആരും ചിന്തിക്കേണ്ടെന്നും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്....
ചോദിക്കാനും പറയാനും ആരുമില്ലാത്ത ഉപേക്ഷിക്കപ്പെട്ടവരെ പോലെ അവരെ വിട്ടുകളയുകയില്ലെന്നും അവർ നമ്മുടെ മക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ദിവ്യബലി മധ്യേ സന്ദേശം നൽകുന്നതിനിടയായിരുന്നു. ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ മലയാളികളായ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തത് സംബന്ധിച്ച സംഭവത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം ശക്തമായി പ്രതികരിച്ചത്.
ഛത്തീസ്ഗഡിലെ സംഭവം സ്ത്രീകൾക്കും, മതങ്ങൾക്കും, പിന്നോക്ക വിഭാഗക്കാർക്കും എതിരെയുള്ള ആക്രമണമാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു.മൗലികാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും എതിരെയുള്ള കടന്നുകയറ്റമാണ് അതെന്ന് വ്യക്തമാക്കി അദ്ദേഹം കത്തോലിക്കരായ നമ്മൾ ആരെയും തട്ടിക്കൊണ്ടുപോകുന്നവരോ കടത്തിക്കൊണ്ടു പോകുന്നവരോ അല്ലെന്നും നമ്മൾ മനുഷ്യർക്കടത്തു നടത്തുന്നത് സ്വർഗ്ഗത്തിലേക്ക് മാത്രമാണെന്നും സഭയുടെ പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
0 Comments