ആത്മഹത്യാ കുറിപ്പ് എഴുതാന്‍ പേനയും കടലാസും ചോദിച്ചതിന് മര്‍ദിച്ചു.....കട ഉടമയുടെയും മറ്റൊരാളുടെയും പേരെഴുതി വച്ച് മധ്യവയ്‌സകന്‍ ആത്മഹത്യ ചെയ്തു


ആത്മഹത്യാ കുറിപ്പ് എഴുതാന്‍ പേനയും കടലാസും ചോദിച്ചതിന് മര്‍ദിച്ചു; കട ഉടമയുടെയും മറ്റൊരാളുടെയും പേരെഴുതി വച്ച് മധ്യവയ്‌സകന്‍ ആത്മഹത്യ ചെയ്തു

ആത്മഹത്യാക്കുറിപ്പ് എഴുതാന്‍ പേനയും കടലാസും ചോദിച്ചപ്പോള്‍ മര്‍ദ്ദിച്ച കട ഉടമയുടെ പേരും മറ്റൊരാളുടെ പേരും മരണകാരണമായി എഴുതിവച്ച് മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ തുമ്പോളി മംഗലം പള്ളിപ്പറമ്പില്‍ വീട്ടില്‍ ബെന്നി(55)യാണ് മരിച്ചത്. വിഷക്കായ കഴിച്ച ബെന്നിയെ ഇന്നലെ രാത്രി പത്തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ ബെന്നി ഇന്ന് രാവിലെ മരിച്ചു.


പുലയന്‍വഴി കറുക ജംഗ്ഷനു സമീപത്തെ ലോഡ്ജില്‍ ബെന്നി ഇന്നലെ വൈകിട്ട് മുറിയെടുത്തിരുന്നതായി പോലിസ് പറഞ്ഞു. അതിന് ശേഷം സമീപത്തെ പഴക്കടയില്‍ പേനയും കടലാസും ചോദിച്ചു ചെന്നു. ഇയാളുടെ ചോദ്യം വ്യക്തമാവാതിരുന്ന സ്ത്രീ ബെന്നി ശല്യക്കാരനാണെന്ന് കരുതി. 


തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവ് എത്തി ബെന്നിയെ അടിച്ചു. അതിന് ശേഷം മുറിയില്‍ പോയ ബെന്നി തന്റെ മരണത്തിന് കാരണം തമ്പി എന്ന ഒരാളാണെന്ന് സ്‌കെച്ച് പേന കൊണ്ട് തൂവാലയില്‍ എഴുതിവച്ച് വിഷക്കായ കഴിക്കുകയായിരുന്നു. മുറിയുടെ തറയില്‍ കടയുടമ തന്നെ മര്‍ദ്ദിച്ചെന്നും എഴുതി വച്ചിരുന്നു. കടയുടമ ഷുക്കൂറിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments