അശോകനെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചത് സാമ്പത്തിക തർക്കങ്ങളെ തുടർന്നെന്ന് തുളസീദാസ്..... അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ പൊലീസ് പാലാ കോടതിയിൽ ഹാജരാക്കും


അശോകനെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചത് സാമ്പത്തിക തർക്കങ്ങളെ തുടർന്നെന്ന് തുളസീദാസ്.....  അറസ്റ്റ് രേഖപ്പെടുത്തി  ഇയാളെ പൊലീസ് പാലാ കോടതിയിൽ ഹാജരാക്കും

Yes Vartha Follow up - 4

 രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ(55) യാണ് രാമപുരം ഇളംതുരുത്തിയില്‍ തുളസീദാസ്, ( തുളസീധരൻ -ഹരി)(59)എന്ന ആള്‍ ജ്വല്ലറിയിലെത്തി കൊല്ലുവാന്‍ ശ്രമിച്ചത്. 


തൊടുപുഴ  സ്വദേശിയായ തുളസീദാസ് രാമപുരത്തു നിന്ന് വിവാഹം കഴിച്ചതിനെ തുടർന്ന് വർഷങ്ങളായി ഇവിടെയാണ് താമസം 

 ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ അശോകനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രേവേശിപ്പിച്ചു.  തുളസീദാസ് രാമപുരം പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയും ചെയ്തു. 
പാലാ ഡി.വൈ.എസ്.പി. സദന്‍ കെ, രാമപുരം എസ്.എച്ച്.ഓ. ദീപക് കെ. എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് തുടരന്വേഷണം നടത്തിവരുകയാണ്.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments