രാമപുരത്ത് എം എം ജേക്കബ് അനുസ്മരണം നാളെ ....... അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും.
മുൻ കേന്ദ്രമന്ത്രിയും, മേഘാലയ ഗവർണറും, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനുമായിരുന്ന എം എം ജേക്കബ് അനുസ്മരണ സമ്മേളനം രാമപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചരമവാർഷിക ദിനമായ ജൂലായ് എട്ടാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് രാമപുരം റോസറി ഓഡിറ്റോറിയത്തിൽ നടത്തും.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സണ്ണി കാരിപ്പുറം അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണം ജോസഫ് വാഴക്കൻ എക്സ് എംഎൽഎ,നടത്തും.
ഡിസിസി വൈസ് പ്രസിഡൻറ് അഡ്വ. ബിജു പുന്നത്താനം ഡി.സി.സി. ജനറൽ സെക്രട്ടറി സി.റ്റി രാജൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മോളി പീറ്റർ എന്നിവർ പ്രസംഗിക്കും
0 Comments