ചിങ്ങവനം സെമിനാരി പടിയിൽ കാറും തടിലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം.


എംസി റോഡിൽ ചിങ്ങവനം സെമിനാരി പടിയിൽ കാറും തടിലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം. 

ചിങ്ങവനം സെമിനാരി പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി വിജയകുമാർ (40) ആണ് മരിച്ചത്.  ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കൂടിയായിരുന്നു അപകടം. 


കോട്ടയം ഭാഗത്തുനിന്നും ചിങ്ങവനം ഭാഗത്തേക്ക് എത്തിയ കാറിനെ, എതിർ ദിശയിൽ നിന്നും എത്തിയ തടിലോറി ഇടിക്കുകയായിരുന്നു  അപകടത്തെത്തുടർന്ന് കാർ പൂർണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. 

സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു. ചിങ്ങവനത്ത് ഇലക്ട്രിക്കൽ ജോലികൾ ചെയ്യുകയാണ് മരിച്ച വിജയകുമാർ. സെമിനാരി പടിക്ക് സമീപത്തെ വാടകവീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments