മീനച്ചിൽ കാർഷിക വികസന ബാങ്ക് അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു


മീനച്ചിൽ കാർഷിക വികസന ബാങ്ക് അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

 മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മുൻ ധനകാര്യ മന്ത്രി കെ എം മാണിയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.

 താലൂക്കിലെ മികച്ച കർഷകരെയും കർഷക തൊഴിലാളികളെയുമാണ് ക്യാഷ് അവാർഡും ഫലകവും നൽകി ആദരിക്കുന്നത്. ബാങ്കിൽ നിന്നും ലോൺ എടുത്ത് നിലവിൽ കുടിശ്ശിക ഇല്ലാത്തവരെ കർഷക അവാർഡുകൾക്കും, താലൂക്കിലെ മികച്ച  കർഷക തൊഴിലാളികളെ കർഷക തൊഴിലാളി അവാർഡിനും പരിഗണിക്കും. 


ഓഗസ്റ്റ് 31ന് മുമ്പ് അപേക്ഷകൾ ബാങ്കിൻറെ പാലായിലുള്ള ഹെഡ് ഓഫീസിലോ, ഈരാറ്റുപേട്ട, കുറവിലങ്ങാട് എന്നീ ബ്രാഞ്ചുകളിലോ സമർപ്പിക്കാവുന്നതാണെന്ന് ബാങ്ക് പ്രസിഡൻറ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments