പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി അസംഘടിത തൊഴിലാളികളുടെ സംഗമം.
പ്ലാറ്റിനം ജൂബിലി വർഷത്തിൽ അസംഘടിത തൊഴിലാളികൾക്ക് താങ്ങും തണലുമായി പാലാ രൂപത. പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് നടന്ന അസംഘടിത തൊഴിലാളികളുടെ പ്രാതിനിധ്യ സ്വഭാവത്തോടെയുള്ള സമ്മേളനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ 75 അസംഘടിത തൊഴിലാളി പ്രാതിനിധികൾ പങ്കെടുത്തു.
കേരള ലേബർ മൂവ്‌മെന്റിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിച്ച മാർ കല്ലറങ്ങാട്ട്, കൂടുതൽ അസംഘടിത തൊഴിലാളികളെ മുന്നേറ്റത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു. അസംഘടിതരായി നിൽക്കുമ്പോൾ നാം ബാലഹീനരാണെന്നും അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യമുണ്ടെങ്കിലും, തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒന്നിച്ചു നിൽക്കേണ്ടത് അനിവാര്യമാണെന്നും പിതാവ് ഓർമ്മിപ്പിച്ചു.
കെ. എൽ. എം. ഡയറക്ടർ ഫാ. ജോർജ്ജ് നെല്ലിക്കുന്നു ചെരിവുപുറയിടം ആമുഖ സന്ദേശം നല്കി. രൂപത പുരുഷ വിഭാഗം പ്രസിഡറ്റ് ജോയികുട്ടി മാനുവൽ വനിതാ വിഭാഗം പ്രസിഡറ്റ് സ്വപ്ന ജോർജ്ജ്, ഡെയ്സി ജിബു, എൽസിറ്റ് സാബു, ഡോണ മരിയ പോൾ എന്നിവർ നേതൃത്വം നല്കി.
0 Comments