പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണത്തെ വരവേൽക്കാനായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു



സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണത്തെ വരവേൽക്കാനായി ചെണ്ടുമല്ലി കൃഷി  ആരംഭിച്ചു. 

കൃഷിവകുപ്പിന്റെ മാർഗനിർദ്ദേശത്തോടെ വാണിജ്യ അടിസ്ഥാനത്തിൽ ഒരുക്കുന്ന പൂക്കൃഷിയുടെ ഉദ്ഘാടനം  ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, പൂർവ്വ വിദ്യാർത്ഥിയുമായ ആനന്ദ് ചെറുവള്ളി നിർവഹിച്ചു. 


ഓണാഘോഷത്തോടാനുബന്ധിച്ച് സ്കൂളിൽ ഉപയോഗിക്കാനും  ആവശ്യക്കാർക്ക് വിൽപ്പനക്കായുമാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.
 ചടങ്ങിൽ ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്,പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർ തോമസുക്കുട്ടി വട്ടപ്പലം, അധ്യാപകർ, അനധ്യാപകർ, കാർഷിക ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments