സംസ്ഥാനത്ത് സമഗ്ര വയോജന സർവ്വേ ആരംഭിച്ചു. തുടക്കം എലിക്കുളത്തു നിന്ന്



സംസ്ഥാനത്ത് സമഗ്ര വയോജന സർവ്വേ ആരംഭിച്ചു. തുടക്കം എലിക്കുളത്തു നിന്ന്

  സംസ്ഥാനത്ത് ആദ്യമായി സമഗ്ര വയോജന സർവ്വേ ആരംഭിച്ചു.ഇതിന് തുടക്കമാകുവാൻ അവസരം ലഭിച്ചത്.എലിക്കുള പഞ്ചായത്തിനാണ്. പഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ ആരോഗ്യം, സമ്പത്തികം,സാ മുഹ്യം ,കടുംബപരമായ അവസ്ഥയാണ് സർവ്വേയിലൂടെ കണ്ടെത്തുന്നത് 
കേരളത്തിലെ മികച്ച വയോജന സൗഹൃദ പഞ്ചായത്ത് എന്നനിലയിലാണ് കേരളാ ഗവണ്മെൻ്റ് എലിക്കുളത്തെ ഈ സർവ്വേ നടത്തുന്നതിനായി തിരഞ്ഞെടുത്തത്.  
എലിക്കുളത്തേ വയോ ജനസംഘടനയായ നിറവ്@60+ ഉം ,  കെ.ഡി.ഐ.എസ്.സി യു ആണ് സർവ്വേയ്ക്ക് നേതൃത്വം നല്കുന്നത്.


   പഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ ആരോഗ്യം, സമ്പത്തികം, സ മുഹ്യം ,കടുംബപരമായ അവസ്ഥയാണ് സർവ്വേയിലൂടെ കണ്ടേത്താൻ ശ്രമിക്കുന്നത്. കേരളാ സർക്കാർ കേരളത്തിലാകെ നടപ്പിലാക്കുവാൻ പോകുന്ന വയോജന ക്ഷേമ പ്രവർത്തനങ്ങ ൾക്കും, സാർവ്വത്രിക പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കും , ഈ സർവ്വേ പ്രയോജനപ്പെടും.
പഞ്ചായത്തിലെ 16 വാർഡുകളിലേയും ആശാപ്രവർത്തകരാണ് വിവരശേഖരണം നടത്തുന്നത്.


സർവ്വേയ്ക്കുള്ള പരിശിലനം കെ.ഡി.ഐ.എസ്.സി. കോർഡിനേറ്റർ വിമൽ. കുമാർ  നൽകി. സർവേ പരിശീലന പരിപാടിയുടെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട് നിർവ്വഹിച്ചു. നിറവ് പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷനായി,വൈസ് പ്രസിഡണ്ട ന്നൂര്യാമോൾ, സ്റ്റാൻസിംഗ് കമ്മറ്റി ചെയർമാൻ എസ്.ഷാജി, നിറവ് സെക്രട്ടറി പി.വിജയൻ, നിറവിൻ്റെ എക്സിക്കുട്ടിവ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments