തപാല്‍ വകുപ്പ് ജീവനക്കാരിയെ ശല്യം ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ

  

തപാല്‍ വകുപ്പ് ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മടക്കത്താനം ഇലവുംതറയ്ക്കല്‍ ഷാബിന്‍ ഹനീഫ(36) യെയാണ് മണക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 


ഇയാള്‍ നിരന്തരമായി യുവതിയെ ശല്യപ്പെടുത്തുകയും ലൈംഗികചുവയോടെ സംസാരിച്ചതായും പരാതിയില്‍ പറയുന്നു. പലതവണ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും ശല്യപ്പെടുത്തുന്നത് തുടര്‍ന്നതോടെയാണ് യുവതി പരാതി നല്‍കിയത്. 


യുവതിയുടെ പരാതിയില്‍ കഴിഞ്ഞ ഏഴിന് ഷാബിനെതിരേ കേസടുത്തു. ചൊവ്വാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments