ഇലവനാൽ ഹെൽത്ത് സെന്റർ, റോട്ടറി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് ഞായറാഴ്ച രാവിലെ 8.30 മുതൽ ഒരു മണി വരെ പാലാ ഗവ ആശുപത്രി ജംഗ്ഷനിലുള്ള ഇലവനാൽ ഹെൽത് സെന്ററിൽ നടത്തപ്പെടുന്നു. പ്രമേഹം, രക്തസമ്മർദ്ദം, തൈറോയ്ഡ്, ലിപിഡ് പ്രൊഫൈൽ, കാല്പാദത്തിന്റെ ന്യൂറോപ്പതി, അസ്ഥിബലക്ഷയം, യൂറിക് ആസിഡ്, വൃക്കരോഗം നേരത്തേ മനസ്സിലാക്കുവാനുള്ള മൈക്രോ ആൽബുമിൻ തുടങ്ങിയവയുടെ പരിശോധന സൗജന്യമായി നടത്തുന്നതാണ്.
പ്രമേഹ രോഗികൾ പിന്തുടരേണ്ട ആഹാര ക്രമീകരണങ്ങളുടെ പ്രദർശനവും ബോധവൽക്കരണ സെമിനാറും ഉണ്ടായിരിക്കും.
ഡോ ജോർജ് ആന്റണി, ഡോ ഹരീഷ്‌കുമാർ, ഡോ ജെയിംസ് ജോസഫ്, ഡോ സാം സ്കറിയ, ഡോ ദീപക് മോഹൻ, ഡോ വി എൻ സുകുമാരൻ, റോട്ടറി പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകും.
പേര് റെജിസ്റ്റർ ചെയ്യുവാൻ നിരപ്പേൽ മെഡിക്കൽസ് 7559927020 , ഡിവൈൻ മെഡിക്കൽസ് 9446983048, ഇലവനാൽ ഹെൽത് സെന്റർ 8848903821.
0 Comments