വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുത്തോലിക്കവലയിൽ സർവ്വകക്ഷി അനുസ്മരണ യോഗം നടത്തി.
പാർട്ടി ഏരിയ കമ്മിറ്റി അംഗം പുഷ്പചന്ദ്രൻ അധ്യക്ഷയായി. ലോക്കൽ സെക്രട്ടറി കെ എസ് പ്രദീപ്കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സിപിഐ പാലാ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ. പി ആർ തങ്കച്ചൻ,കേരള കോൺഗ്രസ് (എം ) മുത്തോലി മണ്ഡലം പ്രസിഡണ്ട് മാത്തുക്കുട്ടി ചെന്നാട്ട്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡിസിസി മെമ്പർ ജോർജ് ചെന്നാട്ട്, കേരള കോൺഗ്രസ് നേതാവ് തങ്കച്ചൻ മണ്ണുശേരി, സമാജ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ബൈജു മാന്നാനം, മുത്തോലി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ മുണ്ടമറ്റം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
0 Comments