മുണ്ടുപാലത്തെ പാടം നികത്താൻ ഒത്താശ ചെയ്തവർക്ക് പണി കിട്ടിത്തുടങ്ങി; കൃഷി ഫീല്‍ഡ് ഓഫീസറെ സസ്പെന്റ് ചെയ്തു..... റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചും അന്വേഷണം .
സുനിൽ പാലാ
പാലാ മുണ്ടുപാലത്തുംസമീപ പ്രദേശങ്ങളിലും പാടം മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോര്‍ട്ട് നല്‍കിയതിന് പാലാ കൃഷി ഫീല്‍ഡ് ഓഫീസര്‍ എസ്.എസ്. ശ്രീകണ്ഠനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു...... റവന്യൂ ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പാടം നികത്തിലിനെ സംബന്ധിച്ച് കഴിഞ്ഞ ജൂണ്‍ 13 ന് ''കേരള കൗമുദി'' വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാലായിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി നിലം നികത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളുമുണ്ടായിരുന്നു. പരിസ്ഥിതി ആഘാതം ഉണ്ടാകാനും, വെള്ളപ്പൊക്കം മുതലായ ദുരന്തങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്ന പാടം നികത്തുന്നതിന് അനുവാദം നല്‍കരുതെന്ന് പരാതിയായും നേരിട്ടും ജനപ്രതിനിധികള്‍ ഈ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം കൃഷി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും. ഇതിനെ കുറിച് അന്വേഷിക്കാന്‍ കാര്‍ഷിക ക്ഷേമ വകുപ്പ് വിജിലന്‍സിനോടും കോട്ടയം കൃഷി വകുപ്പ് ഡയറക്ടര്‍ ബിനു തോമസിനോടും മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ അന്വേഷണത്തില്‍ ശ്രീകണ്ഠന്റെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യ വിലോപം ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട് .
0 Comments