കുരുവിക്കൂട് നാട്ടു ചന്തയുടെ "ഓണത്തിനൊരു കൂട പച്ചക്കറി "പദ്ധതിയ്ക്ക്തുടക്കം
സംസ്ഥാന കൃഷിവകുപ്പിൻ്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയുമായി സഹകരിച്ച് കുരുവിക്കൂട് തളിർ നാട്ടു ചന്ത
സംഘടിപ്പിക്കുന്ന "ഓണത്തിനൊരു കൂട പച്ചക്കറി "പദ്ധതിയ്ക്ക് തുടക്കമായി. പച്ചക്കറി ത്തൈകൾ, നടീൽ വസ്തുക്കൾ എന്നിവയുടെ വിതരണം, ഗ്രാമപഞ്ചായത്ത്പ്ര സിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് കർഷകയായ ഗ്രേസ് ജോർജിന് നല്കി നിർവ്വഹിച്ചു.
നാട്ടു ചന്ത വൈസ് പ്രസിഡൻ്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ അദ്ധ്യക്ഷനായി..
അസി: കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ് പദ്ധതി വിശദീകരണം നടത്തി. രാജു അമ്പലത്തറ, വിത്സൻ പാമ്പൂരിക്കൽ, മോഹനകുമാർ കുന്നപ്പള്ളിക്കരോട്ട്,
പി.കെ. ശശിധരൻ പാമ്പാടിയാത്ത്, ഗ്രേസ് ജോർജ് പാമ്പൂരിയ്ക്കൽ, പ്രശാന്ത് പനമറ്റം തുടങ്ങിയവർ സംസാരിച്ചു.തുടർ പരിപാടികളായി പഠന പരിപാടികൾ, അടുക്കളത്തോട്ടമത്സരം എന്നിവ നടക്കും.
0 Comments