കടനാട് പുളിഞ്ചുവട് കവലയിൽ കുഴിയിൽ വീണ ഓട്ടോയിൽ നിന്നും ഡ്രൈവർ റോഡിൽ വീണു; നിയന്ത്രണം വിട്ട ഓട്ടോ മതിലും ഗെയിറ്റും തകർത്തു..... പല സ്ഥലത്തും റോഡിനു നടുവിൽ വൻ കുഴികൾ



കടനാട് പുളിഞ്ചുവട് കവലയിൽ  കുഴിയിൽ വീണ ഓട്ടോയിൽ നിന്നും ഡ്രൈവർ റോഡിൽ വീണു; നിയന്ത്രണം വിട്ട ഓട്ടോ മതിലും ഗെയിറ്റും തകർത്തു..... പല സ്ഥലത്തും റോഡിനു നടുവിൽ വൻ കുഴികൾ

സ്വന്തം ലേഖകൻ

റോഡിലെ കുഴിയിൽ വീണ ഓട്ടോയിൽ നിന്നും  തെറിച്ച് ഡ്രൈവർ റോഡിൽ വീണു. നിയന്ത്രണം വിട്ട്  20 മീറ്ററോളം തനിയെ ഓടിയ ഓട്ടോറിക്ഷ വീടിൻ്റെ മതിലും ഗെയിറ്റും തകർത്തു.

കൊല്ലപ്പള്ളി - മേലുകാവ് റോഡിൽ കടനാട് പുളിഞ്ചുവട് കവലക്കു സമീപം ചൊവ്വാഴ്ച രാത്രി ഒൻപതിനായിരുന്നു അപകടം. പാലാ സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. കൊരട്ടിയിൽ ബേബിയുടെ വീടിൻ്റെ ഗെയിറ്റാണ് തകർന്നത്. ഓട്ടോയിൽ യാത്രക്കാരനായി ഒരാൾ കൂടി ഉണ്ടായിരുന്നു. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപെട്ടു.


ഈ റോഡിൽ ഇത്തരം ചതിക്കുഴികൾ ഏറെയാണ്.  ഈ കുഴിയിൽ വീണ് മറ്റൊരു കാർ ഏതാനും ദിവസം മുമ്പ് അപകടത്തിൽപ്പെട്ടിരുന്നു.
വാളികുളം, താബോർ ജംഗ്ഷൻ, എലിവാലി പള്ളിഭാഗം, കുറുമണ്ണ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തരം ചതിക്കുഴികൾ രൂപാന്തരപ്പെട്ടിട്ടുണ്ട്. വളരെ ആഴമുള്ള ഈ കുഴികളിൽ മഴക്കാലമായതിനാൽ വെള്ളം കെട്ടി കിടക്കുകയാണ്. 



ഓരോ ദിവസവും കുഴികളുടെ ആഴം കൂടിക്കൊണ്ടിരിക്കുന്നു. വാഹനങ്ങൾ കുഴികളിൽ വീഴുമ്പോഴാണ് കുഴിയുടെ ആഴവും വ്യാപ്തിയും ഡ്രൈവർമാർക്ക് വ്യക്തമാകുകയുള്ളു. പലപ്പോഴും രാത്രികാലങ്ങളിലാണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. അടിയന്തരമായി ഈ അഗാധ ഗർത്തങ്ങൾ നന്നാക്കി അപകടം ഒഴിവാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments